ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ വിഭവമാണ് ബീറ്റ്റൂട്ടും മുട്ടയും. ചോറുണ്ണാൻ മടിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും തയ്യാറാക്കി നൽകാം ഒരു അടിപൊളി ബീറ്റ്റൂട്ട് മുട്ട തോരൻ.
ചേരുവകൾ
- ബീറ്റ്റൂട്ട് – 300 ഗ്രാം
- മുട്ട – 3
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- സവാള – 1
- കറിവേപ്പില – 1 തണ്ട്
- വെളുത്തുള്ളി – 3അല്ലി
- പച്ചമുളക് – 2
- വെളിച്ചെണ്ണ – അല്പം
- തേങ്ങ – അര കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് , ഒറു ചെറിയ സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില, ചിരകിയ തേങ്ങ അരകപ്പ്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്ത് അൽപനേരം വേവിവിക്കുക. ശേഷം വെന്തു വന്ന ബീറ്റ്റൂട്ടിലേയ്ക്ക് മൂന്ന് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് രണ്ടു മൂന്ന് മിനിറ്റ് ഇളക്കി വേവിക്കുക.
STORY HIGHLIGHT : beetroot mutta thoran
















