തൃശൂർ: കുന്നംകുളത്ത് കാണിപയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81), കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കുഞ്ഞിരാമൻ, കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്.
















