നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് മാതളം. ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ ഉറവിടമായ മാതളം കൊണ്ട് നല്ല ടേസ്റ്റി ആയ മാതള നാരങ്ങ ജ്യൂസ് തയ്യാറാക്കാം.
ചേരുവകൾ
- മാതള നാരങ്ങ – 2 എണ്ണം
- ചെറുനാരങ്ങ നീര് – 1 ടേബിൾസ്പൂൺ
- വെള്ളം – 1/ 2 കപ്പ്
- പഞ്ചസാര
- ഐസ് ക്യൂബ്സ്
തയ്യാറാക്കുന്ന വിധം
മാതള നാരങ്ങ അല്ലികൾ മിക്സിയുടെ ജാറിലേക്ക് അടർത്തി ഇടുക. ചെറുനാരങ്ങാ നീരും ആവശ്യത്തിന് പഞ്ചസാരയും ഐസ് ക്യൂബ്സും വെള്ളവും ചേർത്ത് അടിച്ചെടുക്കണം. കുരു അരയാത്ത വിധത്തിൽ അടിച്ചെടുക്കണം. മാതള നാരങ്ങാ ജ്യൂസ് തയ്യാർ.
STORY HIGHLIGHT : pomegranate juice
















