ഒരു കിടിലൻ ഐസ് ക്രീം ഉണ്ടാക്കിയാലോ? രുചികരമായ കിറ്റ്കാറ്റ് ഐസ്ക്രീം റെസിപ്പി നോക്കാം.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന ഒരു ഐസ് ക്രീം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1. കിറ്റ്കാറ്റ് ചോക്ലേറ്റ് (2 ഫിംഗർ ബാറുകൾ) – 7
- 2. വിപ്പിങ്ങ് ക്രീം ( തണുപ്പിച്ചത്) – 2½ കപ്പ്
- 3. കണ്ടൻസ്ഡ് മിൽക്ക് – 400 ഗ്രാം
- 4. വനില എസ്സൻസ് – ¾ ടീസ്പൂൺ
തയാറാക്കുന്ന വിധം
കിറ്റ്കാറ്റ് ചോക്ലേറ്റ് 4 എണ്ണം മിക്സറിൽ പൊടിക്കുക. ബാക്കി കിറ്റ്കാറ്റ് ബാറുകൾ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഒരു ആഴമുള്ള ബൗളിൽ തണുപ്പിച്ച ക്രീം എടുത്ത് ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് സോഫ്റ്റ് പീക്ക്സ് വരുംവരെ അടിക്കുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും വനില എസ്സൻസും ചേർത്തു ചെറിയ സ്പീഡിൽ 2 മിനിറ്റ് കൂടി അടിക്കുക. ഈ ക്രീമിലേക്ക് പൊടിച്ച കിറ്റ്കാറ്റ് ചോക്ലേറ്റ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അരിഞ്ഞ കിറ്റ്കാറ്റ് കൂടി ചേര്‍ത്ത് ചെറുതായി മിക്സ് ചെയ്യുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, നന്നായി അടച്ചുവച്ച് 6 മണിക്കൂർ ഫ്രീസ് ചെയ്യുക. പിന്നീട് ഐസ്ക്രീം സെർവ് ചെയ്യാം.
















