രണ്ട് വോട്ടർ ഐഡി നമ്പറുകൾ കൈവശം വെച്ചുവെന്ന വിവാദത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഓഗസ്റ്റ് 14നകം വിഷയത്തിൽ വിശദീകരണം നൽകാനാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബാൻകി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നൽകിയത്.
രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിന് വിശദീകരണം തേടി ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആണ് നോട്ടീസ് അയച്ചത്. അതേസമയം, താൻ ഒരു സ്ഥലത്താണ് വോട്ട് ചെയ്തതെന്ന് സിൻഹ അവകാശപ്പെട്ടു.
കഴിഞ്ഞ തവണയും ഒരു സ്ഥലത്തായിരുന്നു വോട്ട് ചെയ്തത്. തേജസ്വി യാദവ് തെറ്റായ വിവരം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിൻഹ ആരോപിച്ചു. തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ആർ ജെ ഡി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
















