തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബിടീമെന്ന് ജോൺ ബ്രിട്ടാസ് എംപി. നീതിപൂർവ്വമായ ഒരു തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണം. പാർലമെൻറ് സ്തംഭിപ്പിച്ച് 300 ഓളം എംപിമാർ ഇന്ന് മാർച്ച് നടത്തും. ഇതല്ലാതെ മറ്റൊരു മാർഗം ഞങ്ങളുടെ മുന്നിൽ ഇല്ല. നിജസ്ഥിതി പരിശോധിക്കാതെ ഒറ്റ വരി കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. അതിനാണ് മാർച്ച് നടത്തുന്നത്. ഓരോ മണ്ഡലങ്ങളിൽ നടന്ന ക്രമക്കേടിനെ കുറിച്ച് പ്രതിപക്ഷ പാർട്ടികൾ പഠിക്കുന്നുണ്ട്. തൃശ്ശൂർ മണ്ഡലത്തിൽ 40000 വോട്ടുകൾ ചേർക്കപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. തെളിവ് സ്വീകരിക്കുകയാണ് അന്വേഷണ ഏജൻസി ചെയ്യേണ്ടത്. ജനങ്ങൾക്ക് തെരഞ്ഞെടുപ്പിന്മേൽ വിശ്വാസം നഷ്ടപ്പെട്ടാൽ എന്താണ് സംഭവിക്കുക എന്നത് ഉദാഹരണം ബംഗ്ലാദേശിൽ കണ്ടതാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു
















