സര്‍ക്കാരിന്റെ ഇടപെടലിൽ വെളിച്ചെണ്ണ വില നന്നായി കുറഞ്ഞുവെന്നും 500ന് മുകളില്‍ നിന്ന് വില താഴേക്ക് എത്തിയെന്നും എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വെള്ളിച്ചെണ്ണ ഉറപ്പാക്കുമെന്നും സപ്ലൈകോ മാനേജര്‍ രമേഷ്. വെളിച്ചെണ്ണ വില കുറുക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ സ്വാഗതാര്‍ഹമെന്നും രമേഷ് പറഞ്ഞു. പൊതുവിപണിയിലും എണ്ണ വില കുറഞ്ഞു. സാധാരണക്കാര്‍ക്ക് ഇതി ആസ്വാസമാണെന്നും സപ്ലൈകോ മാനേജര്‍ രമേഷ് പറഞ്ഞു.
സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങിയെന്ന് സപ്ലൈകോ മാനേജര്‍ രമേഷ് അറിയിച്ചു. നാലുദിവസം മുന്നേ തന്നെ വെളിച്ചെണ്ണ സപ്ലൈകോയിലെത്തിയെന്നും വെളിച്ചെണ്ണ വില പൊതുവില്‍ കുറഞ്ഞുവെന്നും സപ്ലൈകോ മാനേജര്‍ രമേഷ് കൂട്ടിച്ചേർത്തു.
















