കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി സോന (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ആൺസുഹൃത്ത് റമീസാണ് അറസ്റ്റിലായത്. സോനയുടെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് ആലുവ സ്വദേശിയായ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്തുപോയിരുന്ന സോനയുടെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ മരിച്ച മുറിയിൽ നിലയിൽ സോനയെ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്.
















