ദേശീയപാത നിർമ്മാണത്തിനിടെ ടിപ്പർ ലോറി മോഷ്ടിച്ച സംഭവത്തിൽ മുഖ്യസൂത്രധാരനെ പിടികൂടി. കണ്ണൂർ ഉളിയിൽ ചാവശ്ശേരി നാരായണപ്പാറ വീട്ടിൽ നൗഷാദ് (46) ആണ് പിടിയിലായത്. പ്രതിയെ മലപ്പുറം ചേളാരി പരപ്പനങ്ങാടി ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. ഹരിപ്പാട് പൊലീസാണ് ഇയാളെ പിടികൂടിയത്.
ദേശീയപാതയുടെ നിർമ്മാണ കരാർ കമ്പനിയായ വിശ്യസമുദ്രയുടെ കീഴിൽ കോൺട്രാക്ട് പണിക്കു ഉപയോഗിച്ച് വന്നിരുന്ന കെ എൽ 04എബി 2731എന്ന ടിപ്പർ ലോറി കരുവാറ്റ ഭാഗത്തു നിന്നും ജൂൺ 23ആണ് മോഷണം പോയത്.
















