മുതിർന്നവരിലും, ന്യൂറോജെനിക് രോഗികളിലും കാണപ്പെടുന്ന ഭാഷാ-ചിന്താ ശക്തി വ്യത്യാസങ്ങളെ കുറിച്ചുള്ള സിമ്പോസിയം എപ്പികോൺ 2025 കൊച്ചി അമൃത ആശുപത്രിയിൽ നടന്നു. സ്പീച്ച് പാത്തോളജി ആൻഡ് ഓഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് വാർഷിക പരിപാടിയായ എപ്പികോൺ 2025 സംഘടിപ്പിച്ചത്.
ഭാഷയും വാക്കും സംബന്ധിച്ച നാഡീകോശങ്ങളുടെ പ്രവർത്തനം, ബെഡ്‌സൈഡ് അഫേസ്യ പരിചരണം, ഡിമൻഷ്യ പോലുള്ള രോഗങ്ങളിൽ ആശയവിനിമയ വെല്ലുവിളികൾ, ഇവയ്ക്കു വേണ്ട ഫലപ്രദമായ ചികിത്സാ മാർഗങ്ങൾ എന്നീ വിഷയങ്ങൾ പ്രധാനമായി ചർച്ചയായി.
സ്പീച്ച്-ലാംഗ്വേജ് പാത്തോളജി രംഗത്തെ വിദഗ്ധരായ ഡോ. ജയശ്രീ എസ്. ഭട്ട്, ഡോ. ബി. കെ. യാമിനി, ഡോ. ഗഗൻ ബജാജ്, ഡോ. അഭിഷേക് ബി. പി, അന്നമ്മ ജോർജ് തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി.
അഫേസ്യയും ഡിമൻഷ്യയും ബാധിച്ച രോഗികളുടെ ആശയവിനിമയ ശേഷി, പ്രത്യേകിച്ച് രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ മെച്ചപ്പെടുത്തുന്നതിൽ സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റുകളുടെ പ്രാധാന്യം വിദഗ്ധർ ഊന്നിപ്പറഞ്ഞു. കൂടാതെ, പ്രായാധിക്യത്തിൽ തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ബ്രയിൻ വർക്ഔട്ടുകളുടെ പ്രാധാന്യവും പരിപാടിയിൽ പ്രത്യേകം ശ്രദ്ധേയമായി.
STORY HIGHLIGHT: Epicon 2025 Symposium organized at Amrita Hospital
















