തൃശൂരിൽ കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കൈ-കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സീനത്തി(50)നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂർ സെന്റ് തോമസ് കോളേജിലെ കാന്റീന്‍ ജീവനക്കാരിയായ സീനത്തിനെ ഇന്ന് രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടയിലാണ് സീനത്തിനെ കാട്ടുപന്നി ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സീനത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് വര്‍ഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
മേഖലയില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിപാലനം നടത്താത്തതിനാല്‍ ഈ സംവിധാനം തകര്‍ന്ന നിലയിലാണ്.
















