ധാരാളം ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് ഈന്തപ്പഴം. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസേന രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കാം.
ലയിക്കുന്ന നാരുകൾ ഉള്ളതിനാൽ തന്നെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഈന്തപ്പഴം സഹായിക്കുമെന്നാണ് പഠനം. ഈന്തപ്പഴത്തിലെ നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറക്കാനായി സഹായിക്കുന്നതാണ്.
അതോടൊപ്പം കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യപരമായ രീതിയിൽ നിലനിർത്താനും സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹൃദാരോഗ്യം മെച്ചപ്പെടുത്താനും ഈന്തപ്പഴം സഹായിക്കും. ഇവക്കൊപ്പം ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന് ഊർജം പകരാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതായിരിക്കും. മിതമായ നിരക്കിൽ ഈന്തപ്പഴം കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യും.
















