ഐഫോൺ 17 സീരീസ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ ആദ്യ ആഴ്ച പുറത്തിറങ്ങുമെന്നാണ്സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. ഐഫോൺ 17, 17 പ്രൊ, 17 പ്രൊ മാക്സ്, 17 എയർ എന്നീ മോഡലുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഒപ്പം ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് SE 3, ആപ്പിൾ വാച്ച് അൾട്രാ 3 എന്നിവയും പുറത്തിറങ്ങും
ഐഫോൺ 17 പ്രൊയ്ക്ക് 1,45,990 രൂപയും, പ്രൊ മാക്സിന് 1,64,990 രൂപയും വിലവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 17 എയറിന്റെയും സ്റ്റാൻഡേർഡ് മോഡലിന്റെയും വിലയിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
നിലവിലെ ഐഫോൺ മോഡലുകളുടെ അതെ ഡിസ്‌പ്ളേ തന്നെയായിരിക്കും പുതിയ സീരീസിനുമെന്നാണ് റിപ്പോർട്ട്. പ്രൊ മോഡലിന് 6.3 ഇഞ്ചിന്റെയും പ്രൊ മാക്സിന് 6.9 ഇഞ്ചിന്റെയും ഡിസ്പ്ലേ ആയിരിക്കും ഉണ്ടായിരിക്കുക. ഉണ്ടാകുക. അതേസമയം ഐഫോൺ 17 എയർ ഇവ രണ്ടിനും ഇടയിലായിരിക്കും. സ്റ്റാൻഡേർഡ് ഐഫോൺ 17ന്റതും 6.3 ഇഞ്ച് ആകാൻ സാധ്യതയുണ്ട്.
നാല് മോഡലുകൾക്കും പ്രൊ മോഷൻ ടെക്‌നോളജിയായിരിക്കും ഉണ്ടാകുക. പുതിയ സീരീസിന്റെ കാമറയിലാകും പ്രധാന അപ്‌ഡേറ്റ് വരിക. 24എംപി ഫ്രണ്ട് കാമറ കൂടാതെ ഐഫോൺ പ്രൊ മാക്സിന് 48 എംപിയുടെ മൂന്ന് റെയർ കാമറകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ എയറിന് 48എംപിയുടെ ഒരു സിംഗിൾ കാമറയാകും ഉണ്ടാകുക.
















