മിക്കവര്‍ക്കും പ്രിയമുള്ള പഴമാണ് അവകാഡോ. ആരോഗ്യത്തിന് ഏറെ ഗുണമുള്ള അവകാഡോ കൊണ്ടൊരു സ്മൂത്തി ത്തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- അവക്കാഡോ-1
- റോബസ്റ്റ പഴം -1
- പാല്‍ – ഒരു കപ്പ്
- തേന്‍ – 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ അവക്കാഡോയുടെ മാംസളമായ ഭാഗം സ്പൂണ്‍ ഉപയോഗിച്ചു ചുരണ്ടി ഇടുക. ശേഷം ഒരു പഴം അരിഞ്ഞതും ഒരു കപ്പ് പാല്‍, തേന്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ച് എടുക്കുക. ശേഷം ഇതൊരു ഗ്ലാസ്സിലേക്ക് പകർന്ന് കുടിക്കാം.
STORY HIGHLIGHT : avocado smoothie
















