തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കുട്ടിയെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പാണ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ കയറിയായിരുന്നു പുലി പിടിച്ചുകൊണ്ടുപോയത്.
STORY HIGHLIGHT : 8-year-old boy killed by leopard in Valparai
















