തിരുവനന്തപുരം: റിസോർട് വിവാദത്തിൽ ഇ.പി ജയരാജനെതിരായ ആരോപണം വിടാതെ പി ജയരാജൻ. സംസ്ഥാന സമിതിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് പി ജയരാജൻ ചോദിച്ചു. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും പി ജയരാജൻ പ്രശ്നം പറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ റിസോർട്ട് വിവാദം സിപിഎമ്മിൽ ഉന്നയിച്ചതും പി ജയരാജനായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിൽ നടപടി ആവശ്യമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു. പ്രശ്‌നം പാർട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി നൽകി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംസ്ഥാന സമിതിയോഗത്തിലാണ് പി.ജയരാജൻ്റെ ചോദ്യം. കുറച്ച് താമസം ഉണ്ടായി എന്നത് ശരിയാണെന്നും പക്ഷേ പരിശോധന നടക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഗൗരവമായ പരിശോധന തന്നെ ഉണ്ടാകുമെന്നും എം.വി ഗോവിന്ദൻ മറുപടി നൽകുകയും ചെയ്തു.
















