ഇന്ന് തൃശൂരിലെ ഒരു കിടിലൻ ഫുഡ് സ്പോട്ട് വിശേഷം ആയാലോ? തൃശ്ശൂരിൽ വന്ന് നല്ല ഉച്ചഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇത് നിങ്ങൾ തീർച്ചയായും ഓർത്തുവയ്ക്കേണ്ടതാണ്. വടക്കുംനാഥൻ ക്ഷേത്രത്തിനടുത്താണെങ്കിൽ എളുപ്പത്തിൽ എത്താവുന്ന ഒരു ഹോട്ടൽ. രുചികരമായ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഒരു സ്പോട്ട്.
പഴയനടക്കാവിലെ നളന്ദ ഹോട്ടലിലെ വിശേഷങ്ങൾ ആവാം ഇന്ന്. ഇവിടെ ഉച്ചയ്ക്ക് 12 മണി ആകുമ്പോഴേക്ക് നല്ല ഊണ് റെഡി ആണ്. നല്ല പക്ക വെജിറ്റേറിയൻ ഊണ്. ചോറ് വിളമ്പി നല്ല സാമ്പാറും അച്ചാറും തോരനും പപ്പടവും മറ്റു കറികളും എല്ലാം വിളമ്പും കൂടെ രസവും മോരും പായസവും. ഊണ് വേണ്ടാത്തവർക്ക് നല്ല വെജിറ്റബിൾ ബിരിയാണിയും ഇവിടുണ്ട്. ബിരിയാണിയുടെ കൂടെ അച്ചാറും പപ്പടവും സലാഡും ഉണ്ട്.
ഉച്ചയൂണ് മാത്രമല്ല, രാവിലെയും ഇവിടെ ഭക്ഷണം ഉണ്ട്. രാവിലെ 7 മണി ആകുമ്പോൾ കട തുറക്കും. രാവിലെ മസാലദോശ, ദോശ, ഇഡലി, പുട്ട്, കടല, നെയ്യ് റോസ്റ്റ്, പൂരി മസാല ഇവയൊക്കെയാണ് രാവിലത്തെ മെയിൻ ഭക്ഷണങ്ങൾ. ഇത് കഴിഞ്‍ ഉച്ചയ്ക്ക് 12 മണി മുതലാണ് ഊണ് സ്റ്റാർട്ട് ചെയ്യുന്നത്. വെജിറ്റബിൾ ബിരിയാണി, ഊണ് ഇതാണ് ഉച്ചയ്ക്കുള്ളത്. മൂന്ന് മണി വരെ ഊണ് ഉണ്ടാകും. പിന്നെ വൈകീട്ട് നാല് മണിയോട് കൂടി മസാല ദോശ, നെയ്യ് റോസ്റ്, ചപ്പാത്തി, പെറോട്ട, ബട്ടൂര, ചന മസാല ഇത്രയും ഐറ്റംസ് വേറെയും…
ഏകദേശം 19 വർഷത്തോളം പഴക്കമുള്ള ഒരു ഹോട്ടൽ ആണിത്. ഇതിനകത്ത് വന്നുകഴിഞ്ഞാൽ ഒരു പഴക്കാല അന്തരീക്ഷം കാണാം. ഉച്ചയ്ക്ക് ഒരു മണി കഴിയുമ്പോഴേക്ക് നല്ല തിരക്കാണ് ഇവിടെ. തിരക്കില്ലാതെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഒരു മണിക്ക് മുന്നേ തന്നെ പോയി കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് കിടിലൻ സ്വാദാണ്. നല്ലൊരു വെജിറ്റേറിയൻ ഊണ്. നല്ല നാടൻ ഊണ് കഴിക്കാൻ ഇഷ്ട്ടപെടുന്നവർക്ക് പറ്റിയ ഒരു കിടിലൻ സ്പോട്ട് ആണിത്. ഭക്ഷണം കഴിക്കാൻ ടോക്കൺ നേരത്തെ തന്നെ എടുക്കണം. 70 രൂപയാണ് ഊണിന്റെ വില. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഇല നമ്മൾ തന്നെ എടുത്ത് കളയണം.
സ്വാദിഷ്ടമായ വെജിറ്റേറിയൻ വിഭവങ്ങൾ കൊതിക്കുന്നുണ്ടെങ്കിൽ, നളന്ദ ഹോട്ടൽ തന്നെയാണ് പറ്റിയ സ്ഥലം.
വിലാസം: ഹോട്ടൽ നളന്ദ, നാരായണ ബിൽഡിംഗ്, പഴയനടക്കാവ് റോഡ്, മാരാർ റോഡ് ഏരിയ, തൃശൂർ
ഫോൺ നമ്പർ: 0487 2422 409
















