ഉരുളക്കിഴങ്ങ് ഉണ്ടോ? എങ്കിൽ ഒരു കിടിലൻ കറി റെഡി. എളുപ്പത്തിൽ വളരെ രുചികരമായി തന്നെ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ഉരുളക്കിഴങ്ങ് നീളത്തില്‍ നുറുക്കിയത് – അര കിലോ
- വെളുത്തുള്ളി അരിഞ്ഞത് – അര ടീസ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് – അര ടീസ്പൂണ്‍
- കുടംപുളി വെള്ളത്തില്‍ കുതിര്‍ത്തിയത് – 1 വലിയ കഷണം
- സവാള നീളത്തില്‍ അരിഞ്ഞത് 1 വലുത്
- തേങ്ങ ചിരകിയത് – 1 കപ്പ്
- മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
- കടുക് – 1 ടീസ്പൂണ്‍
- തക്കാളി വലുതായി അരിഞ്ഞത് – 2
- കറിവേപ്പില – 2 തണ്ട്
- മുളകുപൊടി – 2 ടീസ്പൂണ്‍
- വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
- പച്ചമുളക് നുറുക്കിയത് – 2 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
തേങ്ങ പിഴിഞ്ഞ് 1 കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും മാറ്റിവയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകു പൊട്ടിക്കുക. അതിലേക്ക് സവാള, പച്ചമുളക് ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പേസ്റ്റ് രൂപത്തിലാക്കിയ പൊടികളും തക്കാളിയും ചേര്‍ത്ത് വഴറ്റുക.
അത് കുഴഞ്ഞ പരുവമായാല്‍ തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ചുകഴിഞ്ഞാല്‍ അരിഞ്ഞ് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ക്കുക. കുറുകിവരുമ്പോള്‍ കുടംപുളി ചേര്‍ക്കുക. അല്‍പം കൂടി കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കുക. ചെറുതീയിലിട്ട് എണ്ണ തെളിയുന്നത് വരെ വേവിച്ച ശേഷം കറിവേപ്പില വിതറി തീ ഓഫ് ചെയ്യാം.
















