അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു വെജ് കറി തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
- സവാള – 1 എണ്ണം (അരിഞ്ഞത്)
- തക്കാളി – 1 എണ്ണം (അരിഞ്ഞത്)
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- പച്ചമുളക് – 2 എണ്ണം (ചതച്ചത്)
- പെരുംജീരകം – 1/2 ടീസ്പൂൺ
- കറിവേപ്പില – 2-3 ഇതൾ
- മല്ലിയില – അലങ്കരിക്കാൻ
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ഗരം മസാല – 1/4 ടീസ്പൂൺ
- തേങ്ങ – 1/2 കപ്പ് (ചിരകിയത്)
- കശുവണ്ടി – 10-12 എണ്ണം
- ജീരകം – 1/2 ടീസ്പൂൺ
- എണ്ണ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സിയുടെ ജാറിൽ തേങ്ങ, കശുവണ്ടി, ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം, കറിവേപ്പില എന്നിവ ചേർക്കുക. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. സവാള ചേർത്ത് സ്വർണ്ണ നിറം ആകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി ചേർത്ത് വഴറ്റുക.
ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. അരച്ച തേങ്ങയുടെ പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തു കഴിഞ്ഞാൽ മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.
















