നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന് നിര്‍മാതാവ് പി എസ് ഷംനാസിന്റെ കേസിനാണ് ഹൈക്കോടതിയുടെ സ്റ്റേ. എബ്രിഡ് ഷൈനിനെതിരായ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. വൈക്കം മജിസ്ട്രേറ്റ് കോടതിയുടെ നടപടികള്‍ക്കാണ് സ്റ്റേ.
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ ചിത്രത്തിന്റെ സഹനിര്‍മാതാവ് പി എസ് ഷംനാസാണ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയത്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷന്‍ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.
ഷംനാസില്‍ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങി മറ്റൊരാള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നല്‍കിയെന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. നിവിന്‍ പോളിയുടെ ‘പോളി ജൂനിയര്‍ ‘ എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെപേരില്‍ മുന്‍കൂറായി കൈപ്പറ്റിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.
നിവിന്‍ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.
















