ഹരിപ്പാട് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടികൂടിയത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിനിൽ ആലപ്പുഴയിൽ എത്തിയ ഇയാൾ ബസിൽ കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
ചേപ്പാട്, ചിങ്ങോലി എന്നിവിടങ്ങൾ കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.
















