ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. പലസ്തീനികൾ കഷ്ടപ്പെടുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നതിനെ പ്രിയങ്ക വിമർശിച്ചു. ഇസ്രായേലിന്റെ നടപടികളെ പ്രിയങ്ക ശക്തമായി അപലപിച്ചു.
ഗാസയിൽ 18,430 കുട്ടികൾ ഉൾപ്പെടെ 60,000-ത്തിലധികം പേർ മരണപ്പെട്ടുവെന്ന് പ്രിയങ്ക തന്റെ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ കൊലപ്പെടുത്തിയത് ഹീനമായ കുറ്റകൃത്യം ആണെന്നും അവർ വിശേഷിപ്പിച്ചു.
എന്നാൽ, പ്രിയങ്കയുടെ ആരോപണങ്ങളെ ഇസ്രയേൽ എംബസി ശക്തമായി തള്ളിപ്പറഞ്ഞു.
















