ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ് ഗോപി എംപി സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സുരേഷ് ഗോപി ഇപ്പോള്‍ പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല. ഫേയ്‌സ്ബുക്കില്‍ മാത്രമാണ് ഉള്ളത്. പാര്‍ലമെന്റിന്റെ ഒരു വിഷ്വല്‍സിലും സുരേഷ് ഗോപിയെ കാണാനില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.
തിരുവനന്തപുരം ശാസ്തമംഗലത്തുള്ളവരാണ് ഏറ്റവും കൂടുതൽ വോട്ട് ചേർത്തത്. സുരേഷ് ഗോപിയുമായി അടുപ്പമുള്ളവരാണിവരെന്നും മുരളീധരന്‍ ആരോപിച്ചു. ആലത്തൂരിലെ ബിഡിജെഎസ് സ്ഥാനാർഥിയുടെ വോട്ട് കുറയാൻ കാരണം ഈ വോട്ടുകൾ തൃശ്ശൂരിലേക്ക് ചേർത്തത് കൊണ്ടാണ്. കള്ളവോട്ടിൽ നിയമനടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
















