വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ അച്ചപ്പം ആയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- അരിപ്പൊടി – 1 കപ്പ്
- പഞ്ചസാര – 3-4 ടേബിള്‍സ്പൂണ്‍
- കറുത്ത എള്ള് – 1 ടേബിള്‍സ്പൂണ്‍
- മൈദപ്പൊടി – 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് – 1 നുള്ള്
- പാല്‍ – 1 & 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയും, പഞ്ചസാരയും, മൈദയും, ഉപ്പും മിക്‌സിയില്‍ ഇട്ട് പൊടിക്കുക. ശേഷം ഇതിലേക്ക് പാല്‍ കൂടെ ഒഴിച്ച് നന്നായി അരച്ചെടുക്കുക. അയഞ്ഞ പരുവത്തില്‍ കലക്കി എടുക്കുക. ശേഷം ഇതിലേക്ക് എള്ള് കൂടെ ചേര്‍ക്കുക. (അച്ചില്‍ അച്ചപ്പം ഉണ്ടാക്കുന്നതിന് തലേദിവസം നന്നായി കഴുകി തുടച്ച് വെളിച്ചെണ്ണ തടവി വെയിലത്ത് വെയ്ക്കണം) എണ്ണ ചൂടാകുമ്പോള്‍ അച്ചില്‍ മാവെടുത്ത് അച്ചപ്പം ഓരോന്നായി ചുട്ടെടുക്കുക.
















