പതിനൊന്ന് വോട്ട് കള്ള വോട്ട് ആയാലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സുരേഷ് ഗോപി തൃശൂരിലേക്ക് പോകുമ്പോള്‍ ഡ്രൈവറും പോകില്ലേയെന്ന്, ഡ്രൈവര്‍ തൃശൂരില്‍ വോട്ടു ചേര്‍ത്തതു സംബന്ധിച്ച ചോദ്യത്തിന് മുരളീധരന്‍ പ്രതികരിച്ചു. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ തൃശൂരിലും തിരുവനന്തുപുരത്തും വോട്ട് ചെയ്തിട്ടുണ്ടോ?. ഇനി തൃശൂരില്‍ വോട്ട് ചേര്‍ത്താല്‍ വോട്ടര്‍ പട്ടിക പ്രസിദ്ധികരിച്ച ശേഷം സ്ഥിരതാമസക്കാരനല്ലെന്ന് പറഞ്ഞ് തള്ളിക്കാമായിരുന്നില്ലേ?. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ട്. അത് അവരുടെ പണിയാണെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ അവര്‍ എന്തിനാണ് ഡിസിസി പ്രസിഡന്റിനെ മാറ്റിയത്? സുരേഷ് ഗോപി ജയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പൂരം കലക്കി ജയിച്ചെന്നായിരുന്നു. ഇപ്പോ പുതിയ ഒരു സാധനവുമായി വരുന്നു. അത്രയേ ഉള്ളുവെന്ന് മുരളീധരന്‍ കൂട്ടിച്ചേർത്തു.
















