കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പത്ത് അംഗ സംഘത്തെ രൂപീകരിച്ചത്. ബിനാനിപുരം, കുട്ടമ്പുഴ എസ് എച്ച് ഒമാരും അന്വേഷണ സംഘത്തിലുണ്ട്. മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തിന്റെ മൊഴിയും വീണ്ടും രേഖപ്പെടുത്തും. മാതാപിതാക്കളെ കൂടി കേസില്‍ പ്രതികളാക്കാന്‍ ആണ് പൊലീസ് തീരുമാനം. റമീസിനു വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
















