ചെന്നൈയിൽ ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്.
ഉടൻ തന്നെ വിമാനത്താവളത്തിൽ സജ്ജമായിരുന്ന അഗ്നിശമന സേന തീയണച്ചതിനാൽ ആളപായമുണ്ടായില്ല. ലാൻഡ് ചെയ്യുന്നതിനിടെ നാലാമത്തെ എഞ്ചിനിൽ സാങ്കേതിക തകരാർ സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. പൈലറ്റിന്റെ ആത്മവിശ്വാസത്താൽ എമർജൻസി ലാൻഡിംഗ് ഒഴിവാക്കാനായി.
അതേസമയം അപകട കാരണം വ്യക്തമല്ല. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ എയർ പോർട്ട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















