പൊലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ മുടിയരഞ്ഞി കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
റഹീം ചാടിയ സ്ഥലത്തുനിന്നു നാലു കിലോമീറ്ററോളം മാറിയാണ് മൃതദേഹം പുഴയുടെ തീരത്തടിഞ്ഞത്. അതേസമയം വെള്ളിയാഴ്ച രാത്രിയാണ് റഹീം പുഴയിൽ ചാടിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആഡംബര വാഹനത്തിൽ വരികയായിരുന്നു റഹീമും സംഘവും. പൊലീസ് കൈ കാണിച്ചതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ റഹീം ചെക്പോസ്റ്റിന് സമീപത്തെ ഊടുവഴിയിലൂടെ ഓടി പുഴയിൽ ചാടുകയായിരുന്നു. പേരട്ട പുഴയും ബാരാപോൾ പുഴയും കൂടിച്ചേരുന്ന സ്ഥലത്താണ് ഇയാൾ ചാടിയത്.
















