കാസർകോട് ദേശീയപാത സർവീസ് റോഡിലെ കുഴിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ പൂരക്കളി കലാകാരൻ ദാമോദര പണിക്കർക്ക് പരിക്കേറ്റു. പ്രശസ്ത പൂരക്കളി കലാകാരൻ ദാമോദര പണിക്കരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞങ്ങാട് അയിങ്ങോത്ത് പുലർച്ചെയാണ് അപകടം. ഡ്രെയിനേജ് നിർമ്മാണത്തിനായി കുഴിച്ച സ്ഥലത്ത് മുന്നറിയിപ്പ് റിബണുകൾ ഉണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ടശേഷം കാറിനുള്ളിൽ അരമണിക്കൂറോളം ദാമോദര പണിക്കർ കുടുങ്ങിക്കിടന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ രക്ഷപെടുത്തുകയായിരുന്നു.
















