പ്രകൃതിയൊരുക്കിയ വിസ്മയകാഴ്ചകളുടെ പറുദീസയാണ് ഇടുക്കി. മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളുമൊക്കെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.മഴക്കാലം വെള്ളച്ചാട്ടങ്ങളുടെ സമയം കൂടിയാണ്. വേനലില്‍ വറ്റിവരണ്ടുകിടക്കുന്ന പല വെള്ളച്ചാട്ടങ്ങളും ജീവന്‍വെച്ചുണരുന്ന സമയം. ആര്‍ത്തലച്ചു തിന്നിച്ചിതറി താഴേക്കു പതിക്കുന്ന ആ കാഴ്ച മാത്രം മതി സന്തോഷിക്കുവാന്‍. മഴക്കാലമായതോടെ നാടൊട്ടുക്കും ഇത്തരത്തില്‍ പല വെള്ളച്ചാട്ടങ്ങളും സജീവമായിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനു സമീപം സ്ഥിതി ചെയ്യുന്ന തൂവല്‍ വെള്ളച്ചാട്ടം.
ഇടുക്കിയിലെ നെടുംകണ്ടത്തെ ഈട്ടിതോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് തൂവൽ. പേരുപോലെ തന്നെ തൂവൽ പൊഴിക്കുന്ന രീതിയിലാണ് ഇവിടുത്തെ കാഴ്‌ചകളും. പാറകെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന പാലുപോലുള്ള ജലകണങ്ങൾ. മുകൾ ഭാഗത്ത് നിന്ന് നോക്കിയാലും താഴെ നിന്ന് നോക്കിയാലും വെള്ളച്ചാട്ടത്തിൻ്റെ ഭംഗി മുഴുവനായും ആസ്വദിക്കാം.
മുകളിൽ നിർമിച്ചിരിക്കുന്ന പാലത്തിൽ നിന്ന് നോക്കിയാൽ പാലൊഴുകി വരുന്ന പോലെയും അതേസമയം താഴെ നിന്ന് നോക്കിയാൽ പാറക്കെട്ടുകളിൽ തട്ടി ഒഴുകി വരുന്ന തൂവലുകളെ പോലെയും തോന്നാം. ശാന്തമായി ഒഴുകുന്ന ചെറിയ അരുവി പാറക്കെട്ടുകളിൽ തട്ടി രൗദ്രഭാവത്തോടെയാണ് താഴേക്ക് പതിക്കുന്നത്. ഇങ്ങനെ ചന്നം ചിന്നം ചിതറി തെറിച്ച് ഒഴുകുന്നത് കാണാൻ തന്നെ പ്രത്യേക ചേലാണ്.
നെടുങ്കണ്ടം പഞ്ചായത്തിയില്‍ മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് പ്രദേശങ്ങളോട് ചേര്‍ന്നാണ് തൂവല്‍ വെള്ളച്ചാട്ടമുള്ളത്. മഞ്ഞപ്പാറ വഴിയോ ഈട്ടിത്തോപ്പു വഴിയോ ഇവിടെ എത്താം. ഏതു വഴിയാണെങ്കിലും മലയിറങ്ങി കൃഷിയിടങ്ങളിലൂട നടന്നു മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. വാഹനം പോകുന്ന റോഡ് വെള്ളച്ചാട്ടത്തിലേക്കില്ല. ചിന്നാര്‍ പുഴയിലേക്കും പെരിയാറിലേക്കുമാണ് തൂവല്‍ വെള്ളച്ചാട്ടത്തിലെ വെള്ളം ഒഴുകിയെത്തുന്നത്. അതിമനോഹരമായ കാഴ്ചകളും വെള്ളച്ചാട്ടത്തിനു കൂട്ടായി ഇവിടെ ഉണ്ട്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്. കാട്ടില്‍ നിന്നും മറ്റും വരുന്ന വെള്ളച്ചാട്ടമാണെങ്കില്‍ മഴയുള്ള സമയത്ത് ഇറങ്ങാതിരിക്കുകയാും നല്ലത്. അപ്രതീക്ഷിതമായുണ്ടാകുന്ന മഴയിലും ഉരുളിലും വെള്ളം ശക്തമായി ഒലിച്ചിറങ്ങുവാന്‍ സാധ്യതയുണ്ട്. തെന്നല്‍ കൂടുതലുള്ളതിനാല്‍ വേണ്ട മുന്‍കരുതലുകളെടുക്കണം. കുട്ടികളെ അധികം വെള്ളത്തിലിറക്കാതിരിക്കുകയാും നല്ലത്.
















