പെരിന്തൽമണ്ണയിൽ റോഡിന് കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസിനാണ് (24) പരിക്കേറ്റത്. പൂപ്പലത്തുള്ള ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഫിയാസ്.
പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് റോഡ് മുറിച്ചുകടന്ന കുറുക്കനെ കണ്ടപ്പോൾ ഫിയാസ് ബൈക്കിന്റെ വേഗത കുറച്ചു.
ഇതിന് പിന്നാലെ പൊന്തക്കാട്ടിൽ നിന്ന് അപ്രതീക്ഷിതമായി ചാടിയെത്തിയ പുള്ളിപ്പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.
















