ചേരുവകൾ :
1. പാവയ്ക്ക / Bitter gourd – 2 ഇത്തരം വലിപ്പം
2. തേങ്ങ ചിരകിയത് / Grated coconut – 1 കപ്പ്
3. വാളൻ പുളി – ചെറിയ ഒരു നെല്ലിക്ക വലുപ്പം
4. ശർക്കര പാനി / Melted jaggery – 1 മുതൽ 2 ടേബിൾ സ്പൂൺ വരെ
5. ചെറിയ ഉള്ളി / small onions – 4 (തൊലികളഞ്ഞത് )
6. വെളുത്തുള്ളി / garlic – 1 അല്ലി (തൊലികളഞ്ഞത്)
7. പച്ചമുളക് / green chilli – 2 മുതൽ 3 വരെ (നുറുക്കിയത്)
8. മുളകുപൊടി / chilli powder – 1 ടേബിൾ സ്പൂൺ
9. മല്ലിപ്പൊടി / coriander powder – 2 ടേബിൾ സ്പൂൺ
10. മഞ്ഞൾപ്പൊടി / turmeric powder – 1/4 ടീസ്പൂൺ
11. കടുക് / mustard seeds – 1/2 ടീസ്പൂൺ
12. ഉലുവ / fenugreek seeds – 1/4 ടീസ്പൂൺ
13. കറിവേപ്പില / curry leaves – 2 തണ്ട്
14. വറ്റൽ മുളക് / dried red chilli – 2
15. വെളിച്ചെണ്ണ / coconut oil – 2 ടേബിൾ സ്പൂൺ
16. കായപ്പൊടി / Asafoetida powder – 1 നുള്ള്
17. ഉപ്പ് / salt – 2 ടീസ്പൂൺ
18. വെള്ളം / water – 2 കപ്പ്
തയ്യാറാക്കുന്ന വിധം:
പാവയ്ക്ക രണ്ടായി മുറിച്ച് കുരു എല്ലാം നീക്കം ചെയ്യത്, ചെറിയ കഷണങ്ങൾ ആയി മുറിക്കുക. ഇതിൽ അല്പം ഉപ്പ് ചേർത്ത് കുറച്ച് നേരം വെച്ചതിന് ശേഷം, കൈ കൊണ്ട് നീര് പിഴിഞ്ഞ് പാവയ്ക്ക മാറ്റിവെക്കുക (ഇങ്ങനെ ചെയ്യണം എന്ന് നിർബന്ധം ഇല്ല, ഇത് കയ്പ്പ് കുറക്കാൻ സഹായിക്കും)
ഒരു പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തതിനു ശേഷം തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറത്തിൽ ആകും വരെയും നന്നായി വറുക്കുക. തുടർന്ന് മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് വറുത്ത് എടുക്കുക. ഇത് തണുപ്പിക്കണം. ശേഷം നന്നായി അരച്ച് എടുക്കുക.
വാളൻ പുളി കുറച്ച് വെള്ളത്തിൽ കുതിർത്തി വെച്ച്, പുളി പിഴിഞ്ഞ് നീരെടുക്കുക.
ഒരു പാനിൽ പുളിവെള്ളം, ശർക്കര പാനി, മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ്, നുറുക്കിയ പാവയ്ക്ക, 2 കപ്പ് വെള്ളം എന്നിവ ചേർത്ത് പാവയ്ക്ക മൃദുവാകുന്നതുവരെ വേവിക്കുക.
ഇതിൽ തേങ്ങാ അരപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. ചാറ് കുറുകി എണ്ണ തെളിയും വരെ ചെറിയ തീയിൽ പാകം ചെയ്യുക.
മറ്റൊരു ചെറിയ പാനിൽ ശേഷിച്ച വെളിച്ചെണ്ണ ചൂടാക്കി, കടുക്, ഉലുവ പൊട്ടിച്ചെടുക്കുക. ശേഷം വറ്റൽ മുളക്, കറിവേപ്പില, കായം ചേർത്ത് അടുപ്പ് ഓഫ് ചെയ്ത് കുറച്ച് മുളകുപൊടി ചേർക്കുക. ഈ താളിപ്പു കറിയിലേക്ക് ഒഴിക്കുക.
ചൂടോടെ സദ്യയിൽ ചോറിനൊപ്പം വിളംബാം.
















