സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ വര്‍ക്കൗട്ടിനിടെ കുഴഞ്ഞു വീണ് മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ വളരെ ആശങ്കാജനകമാണ്. നാം പലപ്പോഴും അവഗണിക്കുന്ന ചില കാരണങ്ങളാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. തീവ്രതയേറിയ വ്യായാമങ്ങളല്ലെന്നും ആരോഗ്യ വിദഗ്‌ധര്‍ വ്യക്തമാക്കുന്നുണ്ട്. വര്‍ഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില അടിസ്ഥാനപരമായ പ്രശ്‌നങ്ങളാണ് അനാരോഗ്യത്തിന് കാരണമാകുന്നത്. അതിനാല്‍ വ്യയാമം ഒഴിവാക്കുകയല്ല ചെയ്യേണ്ടത്. ശരീരം നല്‍കുന്ന സൂചനകള്‍ കണ്ടെത്തി അതിന് പരിഹാരം കാണുകയാണ് വേണ്ടത്. തീവ്രതയേറിയ വ്യായാമങ്ങള്‍ക്കിടയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഒരുപാട് സംഭവിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും രോഗലക്ഷണം പുറത്തു വരുന്നതാണ്.
തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, പക്ഷാഘാതം, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങൾ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്. നേരത്തെ ഹൃദ്രോഗ സാധ്യതയുള്ളവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതുപോലെ രക്തധമനികള്‍ ചുരുങ്ങുന്നതും ഹൃദയസ്‌തംഭനത്തിനുള്ള കാരണമാകാറുണ്ട്. ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ വര്‍ധിക്കുന്നതും ശരീരഭംഗിക്കും ആകാരഭംഗിക്കൊക്കെ വര്‍ധിപ്പിക്കാനായി സ്റ്റിറോയിഡുകളും ഗ്രോത്ത് ഹോര്‍മോണുകളും കഴിക്കാറുണ്ട്. ഇവയും ചിലപ്പോള്‍ വില്ലനാവാറുണ്ട്. കാരണം ഇവ ഹൃദയത്തിന്‍റെ മാംസപേശികള്‍ക്ക് കേടുപാടുകള്‍ വരുത്തി ഹൃദയമിടിപ്പിന് വ്യതിയാനമുണ്ടാക്കും.
അതുപോലെ മറ്റൊരു വില്ലനാണ് മാനസിക സമ്മര്‍ദ്ദം. മനസിന് താങ്ങാവുന്നതിനപ്പുറമുള്ള സമ്മര്‍ദ്ദമാണെങ്കില്‍ അവ ഹൃദയസ്‌തംഭനത്തിന് കാരണമായേക്കാം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും ഹൃദയസ്‌തംഭനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉറക്കക്കുറവ്, വിശ്രമവും പോഷകക്കുറവുള്ള ഭക്ഷണക്രമം, വിട്ടുമാറാത്ത വീക്കം എന്നിവയും ഹൃദ്യോഗ സാധ്യത വര്‍ധിപ്പിക്കും.
40 വയസിന് താഴെയുള്ളവരാണെങ്കിലും ഇടയ്ക്കിടെ ആരോഗ്യ പരിശോധനങ്ങള്‍ നടത്തേണ്ടതുണ്ട്. കുടുംബത്തില്‍ ഹൃദ്രോഗ പാരമ്പര്യം ഉണ്ടോയെന്ന് മനസിലാക്കണം. അങ്ങനെയുണ്ടെങ്കില്‍ അവരും ഇക്കാര്യത്തില്‍ പ്രത്യേകസ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം, ടിഎംടി, ലിപിഡ് പ്രൊഫൈല്‍, ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ പോലുള്ള പരിശോധനകള്‍ പല രോഗങ്ങളെ കുറിച്ചുമുള്ള മുന്നറിയിപ്പ് നല്‍കും.
ഹൃദ്യോഗത്തിന് മേല്‍ പറഞ്ഞ കാരണങ്ങള്‍ മാത്രമായിരിക്കില്ല. ജനിതകപരമായ കാരണങ്ങളും ഇതില്‍ തള്ളിക്കളയാനാകില്ല. അതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്യോഗമുണ്ടായിരുന്നോ എന്ന് തിരിച്ചറിയണം. അങ്ങനെയുണ്ടെങ്കില്‍ 35- 40 വയസാകുമ്പോള്‍ തന്നെ ആവശ്യമായ മുന്‍കരുതലുകളും ഇടയ്ക്കിടെയുള്ള മെഡിക്കല്‍ ചെക്കപ്പുകളും നടത്തേണ്ടതുണ്ട്.നല്ല ഉറക്കവും വ്യായാമവും ഇടയ്ക്കിടെയുള്ള പരിശോധനയും കൊണ്ട് മാത്രമായില്ല. പോകഷങ്ങളടങ്ങിയ ഭക്ഷണക്രമവും പ്രധാനമാണ്. ഭാരനിയന്ത്രണത്തിലും സമ്മര്‍ദ്ദം കുറയ്ക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. നെഞ്ച് വേദന, ശ്വാസംമുട്ടല്‍, തലയ്‌ക്കു ഭാരം കുറയുന്ന തോന്നല്‍, തലകറക്കം, ബോധക്ഷയം പോലുള്ള ഹൃദയാഘാത ലക്ഷണങ്ങളൊക്കെ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.ഹൃദയാഘാതം ആരിലും എപ്പോള്‍ വേണമെങ്കിലു വരാം. എന്നാല്‍ ഉടന്‍ സി പി ആര്‍ നല്‍കി രോഗിയുടെ ഹൃദയമിടിപ്പ് പുനസ്ഥാപിക്കാനും ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഫീഫൈബ്രിലേറ്റര്‍ ഉപയോഗിക്കാനുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലത്. ജിമ്മില്‍ പോകുന്നവര്‍ വര്‍ക്കൗട്ടുകള്‍ പതിയെ ആരംഭിച്ച് ക്രമേണ മാത്രം അവയുടെ തീവ്രത വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കുക.
ആരോഗ്യ വിദഗ്‌ധരുടെ നിര്‍ദേശത്തോടെ വ്യായാമങ്ങള്‍ ആരംഭിക്കുന്നതായിരിക്കും നല്ലത്.
എല്ലാവരുടെയും ശരീരം ഒരുപോലെയായിരിക്കില്ല. ഒന്നും ചെയ്യാതെ പെട്ടെന്നൊരു ദിവസം കഠിന വ്യായാമത്തിലേക്ക് പോയാല്‍ അവ അനാരോഗ്യം ഉണ്ടാക്കിയേക്കും.
ഏത് തരം വ്യായാമമാണങ്കിലും പതിയെ ചെയ്യാന്‍ തുടങ്ങാം. ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടം ഘട്ടമായി ചെയ്യണം.
ഏത് വ്യായാമത്തിനും വാംഅപ്പ് നിര്‍ബന്ധമാണ്.
അമിതമായ ചൂടും ഈര്‍പ്പവുമുള്ള ചുറ്റുപാടില്‍ വ്യായാമം ഒഴിവാക്കണം. ശരീരത്തിന് അസ്വസ്ഥത തോന്നുകയാണെങ്കില്‍ ബ്രേക്ക് എടുക്കുകയും വിശ്രമിക്കുകയും വേണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും വേണം.
ജിമ്മിലാണെങ്കില്‍ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കാവൂ.
സ്ത്രീകളാണെങ്കില്‍ കൂടുതലായി തൈറോയ്ഡ് പ്രശ്‌നം, പി സി ഒഡി എന്നിവയൊക്കെ ഉണ്ടാവാം. ഇവര്‍ ആരോഗ്യ വിദഗ്‌ധരുടെ നിര്‍ദേശം തേടേണ്ടതുണ്ട്.
വര്‍ക്കൗട്ടിന് മുന്‍പ് മധുരമില്ലാത്ത പഴമോ ജ്യൂസോ കുടിക്കാം.
ഒരു പേഴ്‌സണര്‍ ട്രെയിനറുടെ നിര്‍ദേശ പ്രകാരം വര്‍ക്കൗട്ട് ചെയ്യുന്നതാണ് നല്ലത്. വര്‍ക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദേശം ലഭിക്കാന്‍ അത് നല്ലതാണ്.
















