ദിവസവും ഹെർബൽ ടീ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ സഹായകമാണ്.
ലെമൺഗ്രാസ് ടീ – ലെമൺഗ്രാസ് ടീ ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും കരളിന്റെയും വൃക്കയുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ചെമ്പരത്തി ചായ – രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതാണ് ചെമ്പരത്തി ചായ.
ഇഞ്ചി ചായ – ഇഞ്ചി ചായയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടും.
പെപ്പർമിന്റ് ചായ – പെപ്പർമിന്റ് ചായയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിന്റെ പേശികളെ വിശ്രമിക്കാൻ സഹായിക്കും. വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവ അകറ്റാനും സഹായിക്കും.
തുളസി ചായ – തുളസി കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ സമ്മർദ്ദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുന്നു.
ചമോമൈൽ ചായ – നല്ല ഉറക്കം കിട്ടാൻ ചമോമൈൽ ചായ സഹായകമാണ്.
















