നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് സ്മൂത്തിയാക്കിയോ ജ്യൂസാക്കിയോ കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തയ്യാറാക്കി നൽകാൻ പറ്റുന്ന രുചികരമായ ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- ബീറ്റ്റൂട്ട് – 1
- നാരങ്ങ – 1 എണ്ണം
- ഇഞ്ചി- ഒരു ചെറിയ പീസ്
- തേൻ- 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്തു വെയ്ക്കുക. ശേഷം ഒരു നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഇനി മിക്സിയുടെ ജാറിലേയ്ക്ക് ബീറ്റ്റൂട്ടും തയ്യാറാക്കി വെച്ചിരിക്കുന്ന നീരും തേനും ഇഞ്ചിയും കുറച്ച് വെള്ളവും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുത്ത് ഉപയോഗിക്കാം.
STORY HIGHLIGHT : beetroot juice
















