സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനത്തിനെതിരായ ക്യാമ്പയിന് തുടക്കമായി. ഓഗസ്റ്റ് മാസത്തില്‍ വ്യത്യസ്തമായ പ്രചരണ പരിപാടികളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുക.പ്രചരണ പരിപാടികളുടെ ഭാഗമായി നീറമണ്‍കര എച്ച് എച്ച് എം എസ് പി ബി എന്‍ എസ് എസ് വനിതാ കോളേജില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 181 ഹെല്‍പ്പ് ലൈന്റെ സേവനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു.
ഫ്‌ലാഷ് മോബ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസില്‍ സംഘടിപ്പിച്ചു. 181 വനിതാ ഹെല്‍പ്‌ലൈന്‍ മാനേജര്‍ ദിവ്യ സെഷന്‍ നയിച്ചു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമം തടയുക, സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നിത്യജീവിതത്തില്‍ ആവശ്യമായ സേവനം (അടുത്തുള്ള ആശുപത്രി, ഡേ കെയര്‍ തുടങ്ങിയ വിവരങ്ങള്‍) സ്ത്രീകള്‍ക്ക് നല്‍കുക, പൊലീസിന്റെ അടിയന്തിര സേവനം ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 181 ഹെല്‍പ് ലൈന്‍ വഴി നല്‍കുന്നത്. 181 വനിതാ ഹെല്‍പ് ലൈനിലെ നെറ്റ്‌വര്‍ക് അഡ്മിനിസ്‌ട്രേറ്റര്‍ ഒഴികെ എല്ലാ ജീവനക്കാരും സ്ത്രീകളും നിയമത്തിലോ, സോഷ്യല്‍ വര്‍ക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ പ്രൊഫഷണലുകളാണ്.
സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്.ഗാര്‍ഹിക പീഡനത്തിനിരയായാല്‍ ആത്മഹത്യ ചെയ്യുകയല്ല, മറിച്ച് അത്തരം ദുരനുഭവങ്ങള്‍ പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്ന സന്ദേശം യുവജനങ്ങള്‍ക്ക് നല്‍കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം ക്യാമ്പസുകള്‍ക്ക് പുറമെ മറ്റു പൊതു ഇടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.
















