നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. പൈനാപ്പിൾ ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ല ഉറവിടമാണ്, കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. പൈനാപ്പിൾ കൊണ്ടൊരു അടിപൊളി ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
പൈനാപ്പിൾ – ഒരെണ്ണത്തിന്റെ പകുതി
ചെറുനാരങ്ങ – 1 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്സ്
തണുത്ത വെള്ളം
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ് തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.
STORY HIGHLIGHT : pineapple juice
















