തൃശ്ശൂരിലെ ഒരു കിടിലൻ ഫുഡ് സ്പോട്ട് കണ്ടാലോ? നിങ്ങളൊരു ഭക്ഷണപ്രിയൻ ആണെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണിത്. തൃശ്ശൂരിലെ ഗണപതി വിലാസ് ഹോട്ടൽ. തൃശ്ശൂരിൽ വരുന്നുണ്ടെങ്കിൽ ഇവിടെ വരാൻ മറക്കേണ്ട.
നല്ല നാടൻ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇവിടെ സന്ദർശിക്കാൻ മറക്കേണ്ട. ഒരു വെജിറ്റേറിയൻ ഹോട്ടൽ ആയതുകൊണ്ട് തന്നെ വെജിറ്റേറിയൻ വിഭവങ്ങളാണ് ഇവിടുള്ളത്. രാവിലെ സ്പെഷ്യലായി ഉപ്പുമാവ്, വെള്ളയപ്പം, ഇടിയപ്പം, ഇഷ്ടു, വെജിറ്റബിൾ കുറുമ, ബട്ടൂര, ചന മസാല ഇത്രയുമാണ്. എട്ടുമണി കഴിഞ്ഞാൽ പൂരി മസാലയും ഉണ്ടാകും. ഇനി ഉച്ചയ്ക്ക് ചപ്പാത്തി, കുറുമാ, പൊറോട്ട, ഉച്ചയ്ക്ക് ഒരു മണി മുതൽ കൊഴുക്കട്ടയും ആകും, അത് മധുര കൊഴുക്കട്ടയല്ല കേട്ടോ. ഇതിനൊപ്പം കഴിക്കാൻ സാമ്പാർ, ചട്ണി ഇവയുമുണ്ട്. ഇനി ഇതൊന്നും കൂടാതെ വെറും ചായയും കൊഴുക്കട്ടയും കൂടെ കഴിക്കാനും കിടിലൻ സ്വാദാണ്. ഇത് കൂടാതെ അട ദോശയാണ് ഇവിടത്തെ സ്പെഷ്യൽ. കൂടാതെ കൊള്ളി മസാലയും. നല്ല മൃദുവും രുചികരവുമായ കൊഴുക്കട്ടയുടെ കൂടെ സാമ്പാറും ചട്ണിയുമെല്ലാം കൂടെ കഴിക്കാൻ കിടിലൻ സ്വാദ് തന്നെയാണ്.
ഇതിന്റെയെല്ലാം രുചി ആസ്വദിച്ച് തന്നെ അറിയണം. ഇതൊരു സാധാരണ വെജിറ്റേറിയൻ ഭക്ഷണശാലയല്ല, അവർ ഇവിടെ ഭക്ഷണം വിളമ്പുന്ന രീതിയിൽ ശരിക്കും പ്രത്യേകതയുണ്ട്. ഭക്ഷണപ്രിയർ തർച്ചയായും സന്ദർശിക്കേണ്ട ഒരു ഹോട്ടൽ തന്നെയാണ് തൃശ്ശൂരിലെ ഗണപതി വിലാസ്. രാവിലെ 7.30 മണി മുതൽ രാത്രി 8 മണി വരെയാണ് ഹോട്ടൽ സമയം. ചെറിയ ഹോട്ടൽ ആണെങ്കിലും നല്ല തിരക്കാണ്.
വിലാസം: ഗണപതി വിലാസ് റെസ്റ്റോറൻ്റ്, നമ്പർ-1, കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡ്, പാട്ടുരായ്ക്കൽ, തൃശൂർ, കേരളം 680022
ഫോൺ നമ്പർ: 04872336739
















