സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൻ ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് പവന് 40 രൂപയുടെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
മൂന്ന് ദിവസത്തിനിടെ സ്വർണവിപണിയിൽ 1200 രൂപയിലധികം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഒരിടവേളയ്ക്ക് ശേഷം സ്വർണവില 74,000ത്തിലേക്ക് മടങ്ങിയെത്തിരുന്നു.
ഇന്ന് 74,320 രൂപയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 9290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
content highlight: Gold rate
















