ഇനി കുഴിമന്തി കഴിക്കാൻ തോന്നിയാൽ പുറത്ത് പോകേണ്ട, വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- റൈസ്, മന്തി റൈസ് -അഞ്ച് കപ്പ് ( വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത്)
- ചിക്കന്‍ – ഒരു കിലോ (വലിയ കഷണങ്ങളാക്കിയത്)
- സണ്‍ഫഌ ഓയില്‍ – ഒരു കപ്പ്
- മാഗി ചിക്കന്‍ സ്റ്റോക്ക് – അഞ്ച് ക്യൂബ്
- ചെറിയ ജീരകം – ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളക് – രണ്ടര ടേബിള്‍ സ്പൂണ്‍
- കരയാമ്പൂ – ആവശ്യത്തിന്
- ഏലക്ക – നാല് എണ്ണം
- ഫുഡ് കളര്‍ – ചുവപ്പ്, മഞ്ഞ പാകത്തിന്
- പച്ചമുളക് – ആറ് എണ്ണം
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
വലിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ ഫോര്‍ക്കോ കത്തിയോ ഉപയോഗിച്ച് വരയുക. ശേഷം ചിക്കനിലെ വെള്ളം നന്നായി തുടച്ചു നീക്കുക. ശേഷം മാഗി ചിക്കന്‍ സ്റ്റോക്ക്, ജീരകം, കുരുമുളക്, കരയാമ്പൂ, ഏലക്ക, ഫുഡ് കളര്‍, സണ്‍ഫഌര്‍ ഓയില്‍ എന്നിവ ചേര്‍ന്ന് നന്നായി മിക്‌സ് ചെയ്യുക. ഇത് പത്ത് മിനിട്ട് വയ്ക്കുക.
ഒരു പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളം തിളയ്ക്കാന്‍ വയ്ക്കുക. ഇതിലേക്ക് അരിയിട്ട് പാകത്തിന് വേവിക്കുക(പത്ത് മിനിട്ട്). അരി നന്നായി വെന്ത ശേഷം പാത്രത്തിലെ വെള്ളം ഊറ്റി കളഞ്ഞ് പാത്രം അടച്ചു വയ്ക്കുക. ശേഷം ചേരുവകള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന ചിക്കന്‍ ഹൈ ഫ്‌ളൈയ്മില്‍ അഞ്ച് മിനിട്ട് വേവിക്കുക. ഇടയ്ക്ക് ചിക്കന്‍ തിരിച്ച് ഇട്ടു കൊടുക്കാന്‍ മറക്കരുത്. ഓയില്‍ അധികമെങ്കില്‍ അത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ലോ ഫ്‌ളൈമില്‍ ഇതിലേക്ക് ചോറ് ഇടുക. മാറ്റി വച്ച ഓയില്‍ ആവശ്യമെങ്കില്‍ ചോറില്‍ ഇടാം. ചോറിന് മുകളില്‍ പച്ചമുളക് നീളത്തില്‍ കീറിയത് വയ്ക്കുക. ലോ ഫ്‌ളൈമില്‍ ഒരുമണിക്കൂര്‍ വേവിക്കുക.
















