ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. സ്‌പൈസി ഫുഡ് കഴിക്കാൻ ഇഷ്ടമുള്ളവർ തീർച്ചയായും ട്രൈ ചെയ്യേണ്ട ഒരു വിഭവം തന്നെയാണ് ഇത്.
ആവശ്യമായ ചേരുവകള്‍
- കോഴി – 1 കിലോ
- മുളക് പൊടി – 2 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – ആവശ്യത്തിന്
- കുരുമുളക് പൊടി – 2 സ്പൂണ്‍
- ഗരം മസാല – 2 സ്പൂണ്‍
- സവാള – 3 എണ്ണം
- മല്ലിപ്പൊടി – 1 സ്പൂണ്‍
- തക്കാളി – 1 എണ്ണം
- ഇഞ്ചി – ആവശ്യത്തിന്
- പച്ചമുളക് – ആവശ്യത്തിന്
- വെളുത്തുള്ളി – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ മിക്‌സ് ചെയ്യുക. ഇത് അരമണിക്കൂര്‍ നേരത്തിനുശേഷം എണ്ണ ചൂടാക്കി ഇരുപുറവും വേവിച്ചെടുക്കുക. സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഒപ്പം തക്കാളി കൂടെ ചേര്‍ക്കുക. വേവിച്ചു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. തുടര്‍ന്ന് തുറന്നുവച്ച് വെള്ളം വറ്റിച്ചെടുക്കുക. തുടര്‍ന്ന് കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങാം.
















