പത്തിരിക്കും ചോറിനുമെല്ലാം കൂടെ കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു മട്ടൻ കറി വെച്ചാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒരു നാടൻ മട്ടൻ കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- മട്ടന്‍ – 1 കിലോ
- സവാള – 2 എണ്ണം
- ചെറിയ ഉള്ളി – 10
- ഇഞ്ചി – ഒരു വലിയ കഷണം
- വെളുത്തുള്ളി – ആവശ്യത്തിന്
- പച്ച മുളക് – ആവശ്യത്തിന്
- മുളകുപൊടി – 1 സ്പൂണ്‍
- മല്ലിപ്പൊടി – 2 സ്പൂണ്‍
- കുരുമുളക് പൊടി -1 സ്പൂണ്‍
- മഞ്ഞപ്പൊടി – അര സ്പൂണ്‍
- ഗരംമസാല : 1 സ്പൂണ്‍
- കറുവപ്പട്ട – 2 ചെറിയ കഷണം
- ഗ്രാമ്പു – 4
- പെരുംജീരകം – ആവശ്യത്തിന്
- ഏലയ്ക്ക -4
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മട്ടന്‍ ചെറിയ കഷണങ്ങളാക്കിയതില്‍ മഞ്ഞപ്പൊടിയും ഉപ്പും പുരട്ടി വെള്ളം വറ്റാന്‍ വയ്ക്കുക. തുടര്‍ന്ന് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കടുകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിനോടൊപ്പം സവാള അരിഞ്ഞതും ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ഗരം മസാലയും ചേര്‍ത്തു നല്‍കുക.
ഇതിലേക്ക് മട്ടന്‍ ചേര്‍ത്തു നല്‍കണം. മസാല മട്ടനില്‍ നന്നായി പിടിക്കുന്നതിനായി നന്നായി ഇളക്കി നല്‍കുക. തുടര്‍ന്ന ആവശ്യത്തിന് കുരുമുളക് പൊടി ചേര്‍ക്കു. ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളവും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്തു നല്‍കുക. തുടര്‍ന്ന് അടച്ചു വച്ച് വേവിക്കുക. നല്ല പോലെ വെന്തതിനു ശേഷം വാങ്ങി കറിവേപ്പിലയും മല്ലിയിലയും ഉപയോഗിക്കിച്ച് അലങ്കരിക്കുക.
















