വെങ്ങന്നൂരിൽ രണ്ടുകിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. 24കാരനായ ദീപുവിനെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആറാപ്പുഴ റോഡിലെ ഇരുനില ബിൽഡിംഗിലെ താഴത്തെ നിലയിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ പിടിയിലാകുന്നത്.
ഇയാളെ വീട്ടുകാർ നേരത്തെ ഉപേക്ഷിച്ചതാണ്. വീട്ടിൽ നിന്നും പുറത്താക്കിയതോടെ സ്വയം വരുമാനം കണ്ടെത്താനായി ഇയാൾ കഞ്ചാവ് വിൽപന തുടരുകയായിരുന്നു.
ഇത്തരത്തിൽ സ്വന്തമായി എടുത്ത ഫ്ലാറ്റിൽ നിന്നുമാണ് പ്രതി പിടിയിലായത്. ഫ്ലാറ്റിലാണ് ലഹരി സൂക്ഷിക്കുന്നതും വിപണനം നടത്തുന്നതും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെത്തി പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
















