ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പീഡനത്തിനിരയായെന്ന് പരാതി. മൂന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്.
ക്യാമ്പസിനകത്ത് വച്ചായിരുന്നു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു.
നിലവില്‍ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങവെയായിരുന്നു പീഡനം നടന്നത്. സംഭവത്തിൽ വിദ്യാര്‍ത്ഥി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി ഉണ്ടായത്.
















