വോട്ട് കൊള്ളയിൽ സുരേഷ് ഗോപി മൗനം വെടിയണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഒരു കേന്ദ്രമന്ത്രി ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ബിജെപിയും വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം വോട്ടർ പട്ടികയിൽ രാജ്യവ്യാപകമായി തിരിമറി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംഘടിതമായ കുറ്റകൃത്യമാണ് നടന്നത്. വിഷയത്തിൽ സുരേഷ് ഗോപിയും ബിജെപിയും ഉത്തരം പറയണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും വി ഡി സതീശൻ പറഞ്ഞു. ആരോപണം ശരിയല്ല എന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കിൽ പ്രതികരിക്കണം. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ്. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.
















