വോട്ട് ക്രമക്കേടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, കുമ്പിടിയാ കുമ്പിടി’ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. സുരേഷ് ഗോപിയുടെ വീട് കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരത്താണ് അദ്ദേഹത്തിന് തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടുള്ളത്. തൃശ്ശൂരിലായിരുന്നു സുരേഷ് ഗോപിക്ക് ലോക്‌സഭാ വോട്ട്. പോണ്ടിച്ചേരിയിലാണ് അദ്ദേഹത്തിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിഹാസമാണ് മന്ത്രി നടത്തിയത്.
















