സിനിമാസംഘടനകളുടെ തിരഞ്ഞെടുപ്പില്‍ പല തരത്തിലുള്ള വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെടുന്നത്. ഇപ്പോഴിതാ ഫിലിം ചേംബറിലെ ജനറല്‍ സെക്രട്ടറിയായിരുന്ന സജി നന്ത്യാട്ട് സമര്‍പ്പിച്ച രാജി ഫിലിം ചേംബര്‍ ഏകകണ്ഠമായി അംഗീകരിച്ചു. ആദ്യം രാജി നിരാകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സ്വീകരിച്ചിരിക്കുകയാണ്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് യോഗത്തില്‍ സജിക്കെതിരെ വിമര്‍ശനം ഉണ്ടായതെന്നും,യോഗത്തിലേക്ക് സജി നന്ത്യാട്ട് എത്തിയത് രാജി കത്തും കൊണ്ടായിരുന്നുവെന്നും ബി ആര്‍ ജേക്കബ് പറഞ്ഞു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ആ രാജി നിരാകരിച്ചു. ഇപ്പോള്‍ സ്വീകരിക്കുകയാണ്. ആ സ്ഥാനത്തിരുന്നുകൊണ്ട് ചെയ്തത് നീതികരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതെസമയം താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാന്‍ നല്‍കിയ വ്യാജ പരാതിയാണ് ഇതെന്നും. തനിക്കെതിരെ ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാന്ദ്ര തോമസിനെ താന്‍ പിന്തുണച്ചതും എതിര്‍പ്പിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചതിന് പിന്നാലെയായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പ്രതികരണം.
















