ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസിമാരുടെ പുനര്‍നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി പ്രശ്‌നം പരിഹരിക്കണമെന്ന് തൊഴുതു പറഞ്ഞു. വി.സിയെ തെരഞ്ഞെടുക്കുന്ന സെര്‍ച്ച കമ്മിറ്റിയിലേക്ക് അഞ്ചുപേരെ നിര്‍ദ്ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടു. നാളെ പേരുകള്‍ നിര്‍ദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നാളെ വീണ്ടും പരിഗണിക്കും. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും യു.ജി.സിക്കും പേരുകള്‍ നല്‍കാം. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്ന് ഗവര്‍ണര്‍ തെരഞ്ഞെടുപ്പു നടത്തണം. താത്ക്കാലിക വി.സിമാര്‍ക്കെതിരായ തര്‍ക്കം മുന്നോട്ടു കൊണ്ടുപോകരുതെന്ന് സംസ്ഥാനത്തോടും, സെര്‍ച്ച് കമ്മിറ്റിയുടെ കാര്യത്തില്‍ സ്തംഭനം നടത്തുന്നത് എന്തിനെന്ന് ഗവര്‍ണറോടും കോടതി ചോദിച്ചു.
ഗവര്‍ണര്‍ ഏകപക്ഷീയമായാണ് താല്‍ക്കാലിക വിസിമാരെ നിയമിച്ചതെന്നും ഇത് ചട്ടവിരുദ്ധമായതിനാല്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് കേരളം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിന് വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിനാണ് അധികാരമെന്ന് സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളില്‍ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടര്‍ന്നാണ്, തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ തങ്ങള്‍ നിയമിക്കാമെന്ന് കോടതി പറഞ്ഞത്. യുജിസി ചട്ടമനുസരിച്ചുമാത്രമേ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് സാങ്കേതിക സര്‍വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റര്‍ സര്‍വകലാശാല ആക്ടിന്റെ 11 (10) പ്രകാരവുമാണെന്നാണ് തങ്ങളുടെ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വഷളാക്കരുതെന്ന് സുപ്രീംകോടതി അഭ്യര്‍ഥിച്ചു എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചത്.
നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ വാദിച്ചു.കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ നേരത്തെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അന്ന് സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ഇപ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോരാണ് നടക്കുന്നത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഗവര്‍ണര്‍ക്കെതിരേ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
CONTENT HIGHLIGHTS; Please resolve the issue: Supreme Court’s request to the government and the governor; If the dispute is not resolved, the court will intervene; What will be the future of the students?
















