വിവോയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ വിവോ V60 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിവോ V50-യുടെ പിൻഗാമിയാണിത്. പുതിയ മോഡലിൽ പ്രോസസർ, ക്യാമറ, ബാറ്ററി എന്നിവയിൽ കാര്യമായ പരിഷ്കാരങ്ങളുണ്ട്. ഓഗസ്റ്റ് 19 മുതൽ വിവോയുടെ ഓൺലൈൻ സ്റ്റോർ, പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫോൺ ലഭ്യമാകും. 8GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 36,999 രൂപയാണ് വില. 8GB+256GB, 12GB+256GB വേരിയൻ്റുകൾക്ക് യഥാക്രമം 38,999 രൂപയും 40,999 രൂപയുമാണ് വില. 16GB റാമും 512GB സ്റ്റോറേജുമുള്ള ടോപ് എൻഡ് മോഡലിന് 45,999 രൂപയാണ് വില.
1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.77-ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേ. ഇതിന് 5,000nits വരെ ഉയർന്ന ബ്രൈറ്റ്നസ് ഉണ്ട്.
നിറത്തിനനുസരിച്ച് ഫോണിന്റെ ഭാരത്തിലും കനത്തിലും വ്യത്യാസമുണ്ട്. മിസ്റ്റ് ഗ്രേ മോഡലിന് 192 ഗ്രാം, ഓസ്പീഷ്യസ് ഗോൾഡിന് 200 ഗ്രാം, മൂൺലിറ്റ് ബ്ലൂവിന് 201 ഗ്രാം എന്നിങ്ങനെയാണ് ഭാരം. ഫോണിൻ്റെ കനം 7.65mm മുതൽ 7.75mm വരെയാണ്. 4nm ആർക്കിടെക്ചറിൽ നിർമ്മിച്ച Qualcomm Snapdragon 7 Gen 4 പ്രോസസ്സറാണ് ഫോണിന് കരുത്ത് നൽകുന്നത്. 16GB വരെ LPDDR4x റാമും 512GB വരെ UFS 2.2 ഇൻ്റേണൽ സ്റ്റോറേജും ഇതിലുണ്ട്.: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4 പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും വിവോ ഉറപ്പുനൽകുന്നുണ്ട്.
പിന്നിൽ Zeiss ബ്രാൻഡിലുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണുള്ളത്. 50 മെഗാപിക്സൽ Sony IMX766 പ്രധാന സെൻസറിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുണ്ട്. ഒപ്പം 50 മെഗാപിക്സൽ Sony IMX882 ടെലിഫോട്ടോ ലെൻസും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 50 മെഗാപിക്സൽ മുൻ ക്യാമറയാണ് സെൽഫികൾക്കായി നൽകിയിട്ടുള്ളത്. മുന്നിലും പിന്നിലുമുള്ള ക്യാമറകൾക്ക് 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയുണ്ട്. 6,500mAh ബാറ്ററിയാണ് വിവോ V60-യിലുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. IP68, IP69 റേറ്റിംഗുകളുള്ള ഈ ഫോണിന് വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ കഴിയും. കൂടാതെ ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
















