വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂർ സ്റ്റേഷന് അടുത്ത് വെച്ചാണ് സംഭവം. കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. C7 കോച്ചിലെ 30 -ാം നമ്പർ സീറ്റിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ വിന്റോ ഗ്ലാസ് തകർന്നു. സീറ്റിൽ ആരും ഉണ്ടാവാത്തതിനാൽ ആർക്കും പരുക്കേറ്റില്ല.
സംഭവത്തെ തുടർന്ന് ഷൊർണൂരിൽ നിന്ന് ആർപിഎഫ് സംഘം ട്രെയിനിൽ കയറി പരിശോധന നടത്തി കേസെടുത്തു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നേരത്തെയും വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകാറുള്ളത് പതിവായിരുന്നു. എന്നാൽ ഇത് ഇടക്കാലം കൊണ്ട് കുറഞ്ഞെങ്കിലും വീണ്ടും ആശങ്ക ജനിപ്പിക്കുകയാണ്.
STORY HIGHLIGHT : Stone pelting at Vande Bharat train
















